cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

സൽസരണി

പ്രധാന ഹദീസുകൾ, ആദർശ വിശയങ്ങൾ, മുത്ത്നബിﷺയുടെ ജീവിത ചരിത്രങ്ങൾ, മഹാന്മാരുടെ ഉപദേശങ്ങൾ, ജീവചരിത്രങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കലാണ് ഈ channel കൊണ്ടുള്ള ഉദ്ദേശ്യം.

إظهار المزيد
مشاركات الإعلانات
830
المشتركون
+124 ساعات
+27 أيام
+1730 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

സൽസരണി 1️⃣5️⃣3️⃣7️⃣ മഹബ്ബത്തുണ്ടാകും فقد قالوا : من أقوى الأسباب الباعثة على محبة صلى الله عليه وسلم سماع الأصوات المطربة بالانشادات بالصفات النبوية المعربة. المنح المكية: ٢٧٠ ഇബ്നു ഹജറുൽ ഹൈതമി(റ)ഉദ്ധരിക്കുന്നു: കർണ്ണാനന്ദകരമായ ശബ്ദത്തിൽ ആലപിക്കപ്പെടുന്ന തിരുനബി വർണ്ണനകൾ കേൾക്കുന്നത് അവിടത്തോടുള്ള മഹബ്ബത്തിന് പ്രേരകമാകുന്ന സുശക്തമായ കാരണങ്ങളിൽ ഒന്നാണ്. (അൽമിനഹുൽ മക്കിയ്യ) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹
إظهار الكل...
*ഉസ്‌വതുന്‍ ഹസന:0️⃣8️⃣* ഒരിക്കല്‍ തിരുനബിﷺയുടെ സമീപം ഒരു അഅ്റാബി വരുകയും അവിടുന്ന് ധരിച്ചിരുന്ന പരുക്കൻ കരയുള്ള ഷാൾ ശക്തിയായി പിടിച്ചു വലിക്കുകയും ചെയ്തു. അത് നബിﷺയെ വേദനിപ്പിച്ചു. ചുമലിൽ അടയാളം വീണു. അതിനുപുറമെ ബദു പറഞ്ഞു: 'മുഹമ്മദേ! നിന്റെയടുത്തുള്ള അല്ലാഹുവിന്റെ മുതലിൽ നിന്ന് ഈ രണ്ടു ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുപോകാൻ മാത്രമുള്ള ചരക്കുകൾ എനിക്ക് തരണം. അതു നിങ്ങളുടയോ നിങ്ങളുടെ പിതാവിന്റേയോ സ്വത്തൊന്നുമല്ലല്ലോ! നബിﷺ അൽപസമയം നിശബ്ദനായി. എന്നിട്ട് പറഞ്ഞു: 'സ്വത്ത് അല്ലാഹുവിന്റേതും ഞാന്‍ അവന്റെ ദാസനുമാണ്. പക്ഷേ നീ എന്നോടു മോശമായ പെരുമാറിയതിന് പ്രതികാരം ചെയ്യണം'. ബദു പറഞ്ഞു: അതു പറ്റില്ല. നബിﷺ കാരണം ആരാഞ്ഞു. അഅ്റാബി പറഞ്ഞു: 'അവിടുന്ന് തിന്മയെ തിന്മകൊണ്ട് നേരിടുകയില്ല' ഇതുകേട്ടപ്പോൾ നബിﷺ ചിരിച്ചു. ഒരു ഒട്ടകപ്പുറത്ത് യവവും മറ്റൊന്നിന്റെ പുറത്ത് കാരക്കയും കൊടുക്കാന്‍ നബിﷺ കൽപിച്ചു. (അശ്ശിഫാ :225) ▪️സംസ്കാരം തീരെ അറിയാത്ത അഅ്റാബികൾ ഇതുപോലെ വല്ല വിവരക്കേടുകൾ കാണിക്കുന്ന സമയത്ത് ഒരിക്കലും തിരുനബിﷺ അവരെ വെറുക്കുകയോ തിരിച്ചു മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 وَعَنْ أنس رضي الله عنه قال: كُنْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَعَلَيْهِ بُرْدٌ غَلِيظُ الْحَاشِيَةِ، فَجَبَذَهُ أعرابي بِرِدَائِهِ جَبْذَةً شَدِيدَةً حَتَّى أَثَّرَتْ حَاشِيَةُ الْبُرْدِ فِي صَفْحَةِ عَاتِقِهِ، ثُمَّ قَالَ: يَا مُحَمَّدُ، احْمِلْ لِي عَلَى بَعِيرِيَّ هَذَيْنِ مِنْ مَالِ اللَّهِ الَّذِي عِنْدَكَ . فَإِنَّكَ لَا تَحْمِلُ لِي مِنْ مالك ولا من مال أَبِيكَ، فَسَكَتَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَالَ: «الْمَالُ مَالُ اللَّهِ. وَأَنَا عَبْدُهُ» ثُمَّ قَالَ: «وَيُقَادُ مِنْكَ يَا أَعْرَابِيُّ مَا فَعَلْتَ بِي» ، قَالَ: لَا، قَالَ: «لِمَ» قَالَ: لأنك لا تكافىء بالسيئة السيئة. فَضَحِكَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثُمَّ أمر أن يحمل له على بعير شَعِيرٌ، وَعَلَى الْآخَرِ تَمْرٌ.(الشفا :٢٢٥) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

👍 1
ഉസ്‌വതുന്‍ ഹസന:0️⃣7️⃣ അനസ്(റ) പറയുന്നു: തിരുനബിﷺയോടൊപ്പം ഞങ്ങള്‍ പള്ളിയിലായിരിക്കെ, ഒരു ഗ്രാമീണന്‍ പള്ളിയിൽ വന്ന് ഒരു ഭാഗത്ത് മൂത്രമൊഴിക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പെട്ട അനുചരന്മാർ അയാളെ തടയാന്‍ ശ്രമിച്ചു. ഉടൻ തിരുനബിﷺ അവരെ അതിൽ നിന്ന് വിലക്കി. മൂത്രമൊഴിച്ച് പൂര്‍ത്തിയാകുംവരെ ക്ഷമിക്കാനാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അയാള്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചപ്പോള്‍ മുത്ത്നബിﷺ അയാളെ തന്റെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് സ്നേഹത്തോടെ പറഞ്ഞു: "പള്ളിയിൽ മൂത്രമൊഴിക്കുകയോ, മലിനമാക്കുന്ന മറ്റെന്തെങ്കിലും ചെയ്യാനോ പാടില്ല. നിസ്‌കാരത്തിനും പ്രാര്‍ഥനക്കും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ്.’... തുടര്‍ന്ന് തന്റെ അനുചരന്മാരോട് ഒരു തൊട്ടി വെള്ളം കൊണ്ടുവന്ന് അയാള്‍ മൂത്രമൊഴിച്ചിടത്ത് ഒഴിക്കാനാവശ്യപ്പെട്ടു. അവരത് ചെയ്തു. (മുത്തഫഖുൻ അലൈഹി) ഇമാം ബുഖാരി(റ)യുടെ മറ്റൊരു നിവേദനത്തിൽ ശേഷം അവിടുന്ന് അനുചരരോട് ഇപ്രകാരം പറഞ്ഞതായി കാണാം: നിശ്ചയം എല്ലാം എളുപ്പമാക്കാൻ വേണ്ടിയാണ് നിങ്ങൾ നിയോഗിതരായത്, പ്രയാസപ്പെടുത്താനല്ല’. (ബുഖാരി) ▪️മൂത്രമൊഴിക്കുന്ന സമയത്ത് തടഞ്ഞാൽ മൂത്രം പിടിച്ചു വെക്കുന്നത് കാരണം പ്രയാസമുണ്ടാകും. അതെല്ലെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് മൂത്രമാവും. അതുകൊണ്ടാണ് തിരുനബിﷺ മൂത്രം ഒഴിച്ചു കഴിയുന്നത് വരേ അയാളെ തടയരുതെന്ന് പറഞ്ഞത്. ▪️കുറ്റകരമായ ഒരു കാര്യമാണെങ്കിൽ പോലും അറിവില്ലാതെ ഒരാൾ ചെയ്യുന്നത് കാണാനിടയായാൽ അതിനെ തിരുത്തേണ്ടത് അയാളെ പ്രയാസപ്പെടുത്തി കൊണ്ടാകരുത്, സ്നേഹത്തോടെയാവണം. പ്രസ്തുത മാർഗം അവലംബിക്കുന്നവരാകണം നിങ്ങൾ എന്നാണ് തന്റെ അനുചരന്മാരെ മുത്തുനബിﷺ പഠിപ്പിച്ചത്. https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 وَعَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، قَالَ: بَيْنَمَا نَحْنُ فِي الْمَسْجِدِ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، إِذْ جَاءَ أَعْرَابِيٌّ، فَقَامَ يَبُولُ فِي الْمَسْجِدِ. فَقَالَ أَصْحَابُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَهْ مَهْ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَزْرِمُوهُ، دَعُوهُ ". فَتَرَكُوهُ حَتَّى بَالَ، ثُمَّ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعَاهُ، فَقَالَ لَهُ: " إِنَّ هَذِهِ الْمَسَاجِدَ لَا تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ وَالْقَذَرِ، إِنَّمَا لِذِكْرِ اللَّهِ، وَالصَّلَاةِ، وَقِرَاءَةِ الْقُرْآنِ . أَوْ كَمَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قَالَ: وَأَمَرَ رَجُلًا مِنَ الْقَوْمِ فَجَاءَ بِدَلْوٍ مِنْ مَاءٍ» ، فَسَنَّهُ عَلَيْهِ مُتَّفَقٌ عَلَيْهِ. وفي رواية البخاري:ثم أنه صلي الله عليه وسلم قال: فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ. ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

👍 1
*ഉസ്‌വതുന്‍ ഹസന:0️⃣6️⃣* ബീവി ആയിശാ (റ) പറയുന്നു : ഒരു വ്യക്തി തിരുനബിﷺയോട് പ്രവേശനാനുമതി ചോദിച്ചു. അപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: "അവരുടെ കൂട്ടത്തിൽ വളരെ മോശപ്പെട്ട വ്യക്തിയാണ് ഇയാൾ" അങ്ങനെ അയാൾ അകത്ത് കയറി ഇരുന്നപ്പോൾ മുത്ത് നബിﷺ പ്രസന്ന മുഖത്തോടെയും, സൗമ്യതയോടയും അയാളെ സ്വീകരിച്ചു. അയാൾ അവിടം വിട്ടു പോയപ്പോൾ ഞാൻ തിരുനബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ആ വ്യക്തിയെ താങ്കൾ കണ്ടപ്പോൾ അദ്ദേഹം മോശപ്പെട്ട വ്യക്തിയാണെന്ന് പറഞ്ഞുവല്ലോ! ശേഷം പിന്നെന്തിനാണ് അയാളെ പുഞ്ചിരിച്ച്കൊണ്ട് സ്വീകരിച്ചത്? തിരുനബിﷺ അരുളി: *ആയിഷാ! എപ്പോഴെങ്കിലും ഞാൻ മോശമായി പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ?* ഖിയാമത്ത് നാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സ്ഥാനത്തുള്ളത് ആരുടെ മോശം സ്വഭാവം ഭയന്ന് ജനങ്ങൾ ഇടപഴകാൻ ഭയക്കുന്നുവോ അവരാണ്. (സ്വഹീഹുൽ ബുഖാരി: 6032) 👉നബിﷺ ആയിഷാ ബീവിയോട് അയാൾ മോശപ്പെട്ട സ്വഭാവക്കാരനാണ് എന്ന് പറഞ്ഞത് അയാളെ സൂക്ഷിക്കണം എന്നുണർത്താനാണ്. അത്തരം സാഹചര്യങ്ങൾ പരദൂഷണം അനുവദനീയമായ സ്ഥലമാണ്.(ശറഹുമുസ്‌ലിം) 👉ഒരു പ്രബോധകൻ നീചമായി പെരുമാറുന്ന വ്യക്തിയെ സ്നേഹത്തോടെയും സൗമ്യതയോടയും സമീപിച്ച് അവനെ ഘട്ടം ഘട്ടമായി സംസ്കരിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ അവനോട് തിരിച്ചും തുടക്കത്തിൽ തന്നെ മോശമായി പെരുമാറിയാൽ അവൻ ഹിദായത്തിൽ നിന്ന് അകലാനും കാരണമായേക്കും. https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ:ﺃَﻥَّ ﺭَﺟُﻼً اﺳْﺘَﺄْﺫَﻥَ ﻋَﻠَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻠَﻤَّﺎ ﺭَﺁﻩُ ﻗَﺎﻝَ: «ﺑِﺌْﺲَ ﺃَﺧُﻮ اﻟﻌَﺸِﻴﺮَﺓِ، ﻭَﺑِﺌْﺲَ اﺑْﻦُ اﻟﻌَﺸِﻴﺮَﺓِ» ﻓَﻠَﻤَّﺎ ﺟَﻠَﺲَ ﺗَﻄَﻠَّﻖَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓِﻲ ﻭَﺟْﻬِﻪِ ﻭَاﻧْﺒَﺴَﻂَ ﺇِﻟَﻴْﻪِ، ﻓَﻠَﻤَّﺎ اﻧْﻄَﻠَﻖَ اﻟﺮَّﺟُﻞُ ﻗَﺎﻟَﺖْ ﻟَﻪُ ﻋَﺎﺋِﺸَﺔُ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺣِﻴﻦَ ﺭَﺃَﻳْﺖَ اﻟﺮَّﺟُﻞَ ﻗُﻠْﺖَ ﻟَﻪُ ﻛَﺬَا ﻭَﻛَﺬَا، ﺛُﻢَّ ﺗَﻄَﻠَّﻘْﺖَ ﻓِﻲ ﻭَﺟْﻬِﻪِ ﻭَاﻧْﺒَﺴَﻄْﺖَ ﺇِﻟَﻴْﻪِ؟ ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻳَﺎ ﻋَﺎﺋِﺸَﺔُ، ﻣَﺘَﻰ ﻋَﻬِﺪْﺗِﻨِﻲ ﻓَﺤَّﺎﺷًﺎ، ﺇِﻥَّ ﺷَﺮَّ اﻟﻨَّﺎﺱِ ﻋِﻨْﺪَ اﻟﻠَّﻪِ ﻣَﻨْﺰِﻟَﺔً ﻳَﻮْﻡَ اﻟﻘِﻴَﺎﻣَﺔِ ﻣَﻦْ ﺗَﺮَﻛَﻪُ اﻟﻨَّﺎﺱُ اﺗِّﻘَﺎءَ ﺷَﺮِّﻩِ. (صحيح البخاري:٦٠٣٢) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

*ഉസ്‌വതുന്‍ ഹസന:0️⃣5️⃣* ഒരിക്കൽ മുത്തുനബിﷺ അനുചരരോട് ചോദിച്ചു. "ആരാണ് ഈ ഒട്ടകത്തിന്റെ പാൽ കറക്കുക?" ഒരാള്‍ എഴുന്നേറ്റു പറഞ്ഞു:ഞാന്‍ കറക്കാം. "നിങ്ങളുടെ പേരെന്താണ്?" അയാള്‍ പറഞ്ഞു: മുര്‍റത്ത്.(കയ്പ്). അവിടുന്ന് പറഞ്ഞു. "ഇരിക്കുക!" നബിﷺ ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍ കറക്കാം. "നിങ്ങളുടെ പേര്?" "എന്റെ പേര് ഹര്‍ബ്."(യുദ്ധം) അവിടുന്ന് ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി ﷺ പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു.(ജീവിക്കും) മുത്തുനബിﷺ പറഞ്ഞു: "എന്നാല്‍ നീ ഒട്ടകത്തെ കറക്കുക.” (മുവത്വ:3569) 🔸പേരിൽ പോലും കയ്പ്, യുദ്ധം പോലുള്ള അസഹിഷ്ണുത തോന്നിപ്പിക്കുന്ന അർത്ഥങ്ങൾ വരുന്ന വാക്കുകൾ മുത്ത്നബിﷺ ഇഷ്ടപ്പെടുന്നില്ല. https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 عَنْ يَحْيَى بْنِ سَعِيدٍ رضي الله عنه ؛ أَنَّ رَسُولَ اللهِ قَالَ لِلِقْحَةٍ: «مَنْ يَحْلُبُ هذِهِ؟» فَقَامَ رَجُلٌ. فَقَالَ لَهُ رَسُولُ اللهِ صلى الله عليه وسلم: «مَا اسْمُكَ؟» فَقَالَ لَهُ الرَّجُلُ: مُرَّةُ. فَقَالَ لَهُ رَسُولُ اللهِ صلى الله عليه وسلم: «اجْلِسْ». ثُمَّ قَالَ: «مَنْ يَحْلُبُ هذِهِ؟» فَقَامَ رَجُلٌ. فَقَالَ لَهُ رَسُولُ اللهِ صلى الله عليه وسلم: «مَا اسْمُكَ؟» فَقَالَ: حَرْبٌ. فَقَالَ لَهُ رَسُولُ اللهِ صلى الله عليه وسلم: «اجْلِسْ». ثُمَّ قَالَ: «مَنْ يَحْلُبُ هذِهِ؟» فَقَامَ رَجُلٌ. فَقَالَ لَهُ رَسُولُ اللهِ صلى الله عليه وسلم: «مَا اسْمُكَ؟» فَقَالَ: يَعِيشُ . فَقَالَ لَهُ رَسُولَ اللهِ صلى الله عليه وسلم: «احْلُبْ». (موطأ:٣٥٦٩) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

👍 1
*ഉസ്‌വതുന്‍ ഹസന:0️⃣4️⃣* മഹാനായ സാഹിർ ഇബ്നു ഹിസാം(റ) ബദ്റിൽ പങ്കെടുത്ത ഗ്രാമീണനായ സ്വഹാബിയാണ്. മഹാനവർകൾ തിരുനബിﷺയെ കാണാന്‍ വരുമ്പോളൊക്കെ തന്റെ ഗ്രാമത്തില്‍ നിന്നും എന്തെങ്കിലും ഹദ്‌യ കൊണ്ടുവരുമായിരുന്നു. മഹാൻ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ മുത്തുനബിﷺ അദ്ദേഹത്തെ യാത്രയാക്കാൻ കൂടെ പോകാറുമുണ്ട്. അവിടുന്ന് ഇപ്രകാരം പറയാറുമായിരുന്നു: "സാഹിർ നമ്മുടെ ഗ്രാമീണനും നാം അദ്ദേഹത്തിന്റെ പട്ടണക്കാരനുമാണ്". അവിടുത്തെ ഇഷ്ടക്കാരിൽ ഒരാളായിരുന്നു സാഹിർ(റ) ഒരു ദിവസം സാഹിർ(റ) കച്ചവടത്തിരക്കിലായിരുന്നു. ആരോ പിന്നിൽ വന്നു കണ്ണ് പൊത്തികൂട്ടിപ്പിടിച്ചു. ലോലമായ പട്ടുതുണിയേക്കാൾ മാർദ്ദവത്വം അദ്ദേഹത്തിന് അനുഭവപ്പെട്ടുകാണും. "ആരാണെന്ന് പറയൂ", സാഹിർ(റ) ആവശ്യപ്പെട്ടു. പതിയെ തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് തിരുമുസ്ഥഫാ ﷺതങ്ങളെയായിരുന്നു. തന്റെ മുഷിഞ്ഞ വസ്ത്രമോ ആകര്‍ഷകമല്ലാത്ത ശരീരപ്രകൃതമോ ഒന്നും നോക്കാതെ, എല്ലാവരും കാണെ, നബിതങ്ങള്‍ തന്നെ അണച്ച് പിടിച്ചതോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കിട്ടിയ അസുലഭമായ അവസരം മുതലെടുത്ത്‌ മൃദുല മനോഹരമായ ആപൂമേനിയിലെ തിരുനെഞ്ചിലേക്ക്‌ അദ്ദേഹം തന്റെ ശരീരത്തിന്റെ പുറം ഭാഗം കൂടുതൽചേർത്ത്‌ വെച്ച്‌ ഉരച്ചു കൊണ്ടിരുന്നു. തിരുനബിﷺ കൂടിനിന്നവരോട്‌ തമാശയായി ചോദിച്ചു: "ഈ അടിമയെ വാങ്ങാനാരുണ്ട്‌?" സാഹിർ(റ) തദവസരം പറഞ്ഞു: " പ്രവാചകരേ, അല്ലാഹുവാണ് സത്യം ഈ സാധുവിന്‌ ഒരുവിലയും അവിടുത്തേക്ക്‌ ലഭിക്കില്ല!" അവിടുന്ന് ഉടനടി പ്രതികരിച്ചു: "സാഹിർ, അല്ലാഹുവിങ്കൽ നിങ്ങൾ ഏറേ വിലയുള്ളവനാണ്‌" (മജ്മഉസ്സവാഇദ് :15980) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 عَنْ أَنَسٍ أَنَّ: رَجُلًا مِنْ أَهْلِ الْبَادِيَةِ كَانَ اسْمُهُ زَاهِرًا، وَكَانَ يُهْدِي إِلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - الْهَدِيَّةَ فَيُجَهِّزُهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - إِذَا أَرَادَ أَنْ يَخْرُجَ، فَقَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " إِنَّ زَاهِرًا بَادِيَتُنَا وَنَحْنُ حَاضِرُوهُ ". وَكَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يُحِبُّهُ، وَكَانَ [ رَجُلًا] دَمِيمًا، فَأَتَى النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَوْمًا وَهُوَ يَبِيعُ مَتَاعَهُ، فَاحْتَضَنَهُ مِنْ خَلْفِهِ وَهُوَ لَا يُبْصِرُهُ، فَقَالَ: أَرْسِلْنِي منْ هَذَا؟ فَالْتَفَتَ فَعَرَفَ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَجَعَلَ لَا يَأْلُو مَا أَلْصَقَ ظَهْرَهُ بِصَدْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - حِينَ عَرَفَهُ، وَجَعَلَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ: " مَنْ يَشْتَرِي الْعَبْدَ؟ ". فَقَالَ: يا رسول الله، إِذًا والله تَجِدُنِي كاسدا، فَقَالَ النَّبِيُّ - صَلَّى الله عَلَيْهِ وَسَلَّمَ -: " لَكِنَّكَ عِنْدَ اللَّهِ لَسْتَ بِكَاسِدٍ ". أَوْ قَالَ: " لَكِنْ عِنْدَ اللَّهِ أَنْتَ غَالٍ. رَوَاهُ أَحْمَدُ، وَأَبُو يَعْلَى، وَالْبَزَّارُ، وَرِجَالُ أَحْمَدَ رِجَالُ الصَّحِيحِ. (مجمع الزوائد :١٥٩٧٩) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

👌 1
*ഉസ്‌വതുന്‍ ഹസന:0️⃣3️⃣* ഇബ്നു ഇസ്ഹാഖ്(റ) ഉദ്ധരിക്കുന്നു: ഒരു വ്യക്തി ഹുനൈൻ യുദ്ധവേളയിൽ കാലിൽ കട്ടിയുള്ള ചെരിപ്പുധരിച്ചു നബിﷺയോടൊപ്പം നടക്കുന്ന സന്ദർഭത്തിൽ തിരക്കിനിടയില്‍ അവിടുത്തെ കാലിൽ അയാള്‍ അറിയാതെ ചവിട്ടിപ്പോയി. നീ എന്നെ വേദനിപ്പിച്ചല്ലോ എന്നു പറഞ്ഞ്, കയ്യിലുണ്ടായിരുന്ന വടികൊണ്ട് അദ്ദേഹത്തെ നബിﷺ തട്ടിമാറ്റി. അയാൾ അന്ന് രാത്രി "മുത്തുനബിﷺയെ ഞാൻ വേദനിപ്പിച്ചല്ലോ" എന്നു വിലപിച്ചു സ്വയം പഴിച്ചുകൊണ്ട് കഴിച്ചുകൂട്ടി. നേരം പുലർന്നതേയുള്ളു. തന്നെ വിളിപ്പിക്കാൻ നബിﷺ പറഞ്ഞയച്ച ദൂതൻ അതാ പുറത്ത് കാത്തുനിൽക്കുന്നു. വളരെ ഭയത്തോടെയാണ് അയാൾ നബിﷺയെ സമീപിച്ചത്. അവിടുന്ന് അയാളോടു പറഞ്ഞു: നീ ഇന്നലെ എന്റെ കാലിൽ ചവിട്ടി എന്നെ വേദനിപ്പിച്ചു. ഞാൻ നിന്നെ വടി കൊണ്ടു തട്ടി. ഇതാ എൺപത് ആടുകൾ. അതു നീ എടുത്തു കൊള്ളുക. (സീറത്തതുൽ ഹലബിയ്യ:3/473) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 وعن عبد الله بن أبي بكر رضي الله عنهما عن رجل من العرب. قال: زحمت رسول الله صلى الله عليه وسلم يوم حنين وفي رجلي نعل كثيفة، فوطئت بها على رجل رسول الله صلى الله عليه وسلم، فبعجني بعجة بسوط في يده، وقال: بسم الله أوجعتني، قال: فبت لنفسي لائما، أقول أوجعت رسول الله صلى الله عليه وسلم، فلما أصبحنا إذا رجل يقول أين فلان، فانطلقت وأنا متخوف، فقال لي رسول الله صلى الله عليه وسلم: إنك وطئت بنعلك على رجلي بالأمس فأوجعتني فبعجتك بالسوط فهذه ثمانون نعجة. (السيرة الحلبية: ٣/٤٧٣) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

ഉസ്‌വതുന്‍ ഹസന:0️⃣2️⃣ ഒരിക്കല്‍ മുത്തുനബിﷺയെ കാണാന്‍ ഒരാള്‍ വന്നു. തിരു സന്നിധിയില്‍ വന്നു നിന്ന അയാള്‍ സംസാര മദ്ധ്യേ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. അത് ശ്രദ്ധയില്‍ പെട്ട മുത്തുനബിﷺ സ്നേഹ പൂര്‍വ്വം പറഞ്ഞു: ധൈര്യപൂര്‍വ്വം സമാധാനത്തോടെ കാര്യം പറഞ്ഞോളൂ. ഞാന്‍ ഒരു രാജാവൊന്നും അല്ല കേട്ടോ. "ഉണക്ക മാംസം ഭക്ഷിച്ച് ഈ മരുഭൂമിയില്‍ ജീവിച്ച ഒരു പാവം പെണ്ണിന്റെ മകൻ മാത്രമാണ്” (ഇബ്നു മാജ, ഹാകിം) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 عَنْ أَبِي مَسْعُودٍ رضي الله عنه ، قَالَ: أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ، فَكَلَّمَهُ، فَجَعَلَ تُرْعَدُ فَرَاച്ചصُهُ، فَقَالَ لَهُ: «هَوِّنْ عَلَيْكَ، فَإِنِّي لَسْتُ بِمَلِكٍ، إِنَّمَا أَنَا ابْنُ امْرَأَةٍ تَأْكُلُ الْقَدِيدَ» (سنن إبن ماجة :٣٣١٢) عَنْ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: أُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِرَجُلٍ تَرْعَدُ فَرَائِصُهُ قَالَ: فَقَالَ لَهُ: «هَوِّنْ عَلَيْكَ فَإِنَّمَا أَنَا ابْنُ امْرَأَةٍ مِنْ قُرَيْشٍ كَانَتْ تَأْكُلُ الْقَدِيدَ فِي هَذِهِ الْبَطْحَاءِ»(الحاكم: ٣٧٣٣) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

👍 1
സൽസരണി 1️⃣5️⃣3️⃣6️⃣ ഉസ്‌വതുന്‍ ഹസന:01 ഒരിക്കല്‍ തിരുനബിﷺയും അബൂബക്ർ(റ), ഉമർ(റ) അബൂഉബൈദതിബ്നുൽ ജർറാഅ്(റ) തുടങ്ങിയ ഏതാനും സ്വഹാബികൾ ഒരുമിച്ചിരിക്കുകയാണ്... ഒരാൾ പാത്രത്തില്‍ അൽപം പാനീയവുമായി വന്നു. തിരുനബിﷺ അതുവാങ്ങി അബൂഉബൈദ(റ)നിക്ക് കൊടുത്തു. മഹാൻ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, ഇത് കുടിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് അങ്ങാണ്. നിങ്ങൾ കുടിക്കുക - അവിടുന്ന് പ്രതിവചിച്ചു. അബൂഉബൈദ(റ) പാത്രമെടുത്ത് കുടിക്കാൻ ഒരുങ്ങിയപ്പോൾ വീണ്ടും ചോദിച്ചു : അങ്ങ് വാങ്ങിയാലും നബിയെ!. അപ്പോൾ അവിടുന്ന് പറഞ്ഞു : നിങ്ങൾ കുടിക്കുക. തീര്‍ച്ചയായും ബറകത്തുള്ളത് നമ്മളുടെ കൂട്ടത്തില്‍ പ്രായമുള്ളവരുടെ അടുക്കലാണ്. ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരെ ആദരിക്കാത്തവനും നമ്മിൽ പെട്ടവനല്ല. (മജ്മഉസ്സവാഇദ് :12616) https://chat.whatsapp.com/5nHZKDdQ6CjDom16jKV4y0 وَعَنْ أَبِي أُمَامَةَ رضي الله عنه قَالَ: «بَيْنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ومعه أَبُو بَكْرٍ وَعُمَرُ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ فِي نَفَرٍ مِنْ أَصْحَابِهِ، إِذْ أُتِيَ بِقَدَحٍ فِيهِ شَرَابٌ، فَنَاوَلَهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَبَا عُبَيْدَةَ، فَقَالَ أَبُو عُبَيْدَةَ: أَنْتَ أَوْلَى بِهِ يَا نَبِيَّ اللَّهِ، قَالَ: " خُذْ ". فَأَخَذَ أَبُو عُبَيْدَةَ الْقَدَحَ، قَالَ لَهُ قَبْلَ أَنْ يَشْرَبَ: خُذْ يَا نَبِيَّ اللَّهِ. فَقَالَ نَبِيُّ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " اشْرَبْ، فَإِنَّ الْبَرَكَةَ مع أَكَابِرِنَا، فَمَنْ لَمْ يَرْحَمْ صَغِيرَنَا، وَيُجِلَّ كَبِيرَنَا، فَلَيْسَ مِنَّا. (مجمع الزوائد :١٢٦١٦) ✍️മുഹമ്മദ് ശാഹിദ് സഖാഫി 9746545135 🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🌹
إظهار الكل...
🔖സൽസരണി0️⃣1️⃣

WhatsApp Group Invite

👍 1
Photo unavailableShow in Telegram
തിരുനബിﷺയെ പ്രകീർത്തിക്കൽ നമ്മുടെ ഹൃദയങ്ങൾക്ക് ആനന്ദമാണ്. അവിടുത്തോട് ഷുക്റ് ചെയ്യൽ ഉമ്മത്തിന് നിർബന്ധമാണ്. - ഇമാം ബൂസ്വൂരി(റ) 🌺റബീഅ് ഉദിച്ചു.....
إظهار الكل...
اختر خطة مختلفة

تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.